ബാര്‍കോഴ: നിയമോപദേശം തേടിയ നടപടി നിയമപരമല്ലെന്ന് വി എസ്

Webdunia
വെള്ളി, 26 ജൂണ്‍ 2015 (17:52 IST)
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാന്‍ എടുത്ത നടപടി നിയമപരമല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടാനെടുത്ത നടപടിയെക്കുറിച്ച് ആയിരുന്നു വി എസിന്റെ ഈ പരാമര്‍ശം.
 
അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ് ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ ആളാണ് മുഗുള്‍ റോഹ്ത്തഗി. അതിനാല്‍ അറ്റോര്‍ണി ജനറല്‍ ഈ കേസില്‍ നിയമോപദേശം നല്കാന്‍ പാടില്ലെന്ന് വി എസ് പറഞ്ഞു.
 
കേസ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളാണ് ഏറ്റവും പ്രധാനമായത്. അത് മറികടക്കാന്‍ ഒരു നിയമോപദേശകനും കഴിയില്ലെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.