ബാര്‍കോഴ കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സിന് ലോകായുക്തയുടെ നോട്ടീസ്.
ഓഗസ്റ്റ് 12ന് ലോകായുക്തയുടെ മുമ്പില്‍ ഹാജരാകാന്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.
കേസില്‍ മൊഴി നല്‍കാനായി ഹാജരാകണമെന്ന്ആവശ്യപ്പെട്ട് ഡ്രൈവര്‍ അമ്പിളിക്ക് നോട്ടീസ് അയക്കാനും ലോകായുക്ത നിര്‍ദ്ദേശം നല്‍കി. ബാറുടമ രാജ് കുമാര്‍ ധനമന്ത്രി കെ എം മാണിക്ക് പണം നല്‍കിയത് കണ്ടുവെന്നാണ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിരുന്നത്.
നുണ പരിശോധനാഫലത്തില്‍ അമ്പിളി പറയുന്നത് സത്യമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പണം നല്‍കിയെന്നാണ് അമ്പിളി നല്‍കിയ മൊഴി.
ഉണ്ണിയുമായി മന്ത്രി മാണിയുടെ വീട്ടിലെത്തിയ ശേഷം ഉണ്ണിയുടെ നിര്‍ദ്ദേശപ്രകാരം ശ്രീവത്സന്റെ വീട്ടിലെത്തി പണമടങ്ങുന്ന കവറുകള്‍ മാണിയുടെ വീട്ടിലെത്തിച്ചുവെന്നും നുണപരിശോധനാവേളയില്‍ അമ്പിളി വ്യക്തമാക്കിയിരുന്നു.