ബാങ്കുകള്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കുന്നില്ല; നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (10:17 IST)
പ്രായോഗിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 5000 രൂപയില്‍ അധികമുള്ള നിക്ഷേപം സ്വീകരിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ടുകള്‍ അസാധുവാക്കി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞ് വൈകി നിക്ഷേപം നടത്തുന്നവര്‍ അതിനുള്ള വിശദീകരണം നല്കണമെന്ന് ആര്‍ ബി ഐ നിര്‍ദ്ദേശം ഉണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ മടിക്കുന്നത്.
 
5000ല്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ വരുന്ന ആളോട് കുറഞ്ഞത് രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സാന്നിധ്യത്തില്‍ നിക്ഷേപം വൈകാനിടയായ സാഹചര്യത്തെക്കുറിച്ച് രേഖാമൂലം തൃപ്‌തികരമായ വിശദീകരണം ചോദിക്കണമെന്നാണ് ആര്‍ ബി ഐ നിര്‍ദ്ദേശം.
 
ഇതിലെ തൃപ്‌തികരമായ വിശദീകരണം എന്ന പരാമര്‍ശം പിന്നീട് തങ്ങള്‍ക്ക് പ്രശ്നമായി തീരുമോയെന്നാണ് ഉദ്യോഗസ്ഥര്‍ ഭയക്കുന്നത്. ചെറിയ ശാഖകളില്‍ മാനേജര്‍ മാത്രമായിരിക്കും ഓഫീസറായി ഉണ്ടാകുക. ബാക്കിയുള്ളവര്‍ ക്ലറിക്കല്‍ ജീവനക്കാര്‍ ആയിരിക്കും.
Next Article