മെക്സിക്കോയില്‍ പടക്കവില്പന മാര്‍ക്കറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 27 പേര്‍ മരിച്ചു. മെക്സിക്കന്‍ സിറ്റിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള പടക്കവില്പന കേന്ദ്രത്തില്‍ ആയിരുന്നു സ്ഫോടനം. സംഭവത്തില്‍ 70 പേര്‍ക്ക് പരുക്കേറ്റു.
അപകടത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. മെക്സികോയിലെ പ്രശസ്തമായ പടക്കവില്പന മാര്‍ക്കറ്റാണ് സാന്‍ പാബ്ലിറ്റോയിലേത്. 2005 സെപതംബറില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 125 പേര്‍ക്ക് പരുക്കേറ്റിരുന്നു.
മരണപ്പെട്ടവരുടെ പ്രാഥമിക കണക്കുകളാണ് ലഭിച്ചിട്ടുള്ളതെന്ന് തുലെപ്ക് എമര്‍ജന്‍സി സര്‍വീസ് മേധാവി ഇസിദ്രോ സാന്‍ഞ്ചസ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.