രാജ്യവ്യാപകമായി ഈ മാസം 12, 13 തീയതികളില്‍ ബാങ്ക് പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്. എസ്.ബി.ഐ യില്‍ ലയിപ്പിക്കുന്ന അഞ്ച് ബാങ്കുകളിലെ ജീവനക്കാരാണ് പ്രധാനമായും പണിമുടക്കുക.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അസോസിയേഷന്‍ നേതാക്കളായ ജോണ്‍സണ്‍, കെ.സത്യനാഥന്‍, പി.പി.വര്‍ഗീസ്, പി.മനോഹര്‍ലാല്‍ എന്നിവര്‍ പകെടുത്തു.
എന്നാല്‍ പണിമുടക്കുന്നവര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് പതിമൂന്നാം തീയതി സ്വകാര്യ ബാങ്കുകളും പണിമുടക്കും. പൊതുമേഖലാ ബാങ്ക് ലയന നയം തിരുത്തുക, ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നതു കൂടാതെ മന:പൂര്‍വം വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക എന്നിവയുമാണ് പ്രധാന ആവശ്യങ്ങള്‍.