സെപ്തംബർ ആദ്യ വാരത്തിൽ ആറുദിവസം ബാങ്കുകൾ തുറക്കില്ല എന്ന പ്രചരണം വ്യാജം

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (18:19 IST)
മുംബൈ: സെപ്തംബറിലെ ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന. സെപ്തംബർ 3, 4, 5, 6, 7 എന്നീ ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും.
 
സെപ്തംബർ 3 മുതൽ 7വരെയുള്ള ദിവസങ്ങാളിൽ ബാ‍ങ്കുകളുടെ സേവനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്‍റ് അശ്വനി റാണ വ്യക്തമാക്കി. സെപ്തംബര്‍ നാല്, അഞ്ച് തീയതികളിൽ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് അവധി എടുക്കുന്നത്. എന്നാല്‍ ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അവർ പറഞ്ഞു. 
 
സെപ്തംബർ ആദ്യ വാരത്തിലെ ആറു ദിവസങ്ങൾ ബാങ്കുകൾക്ക് അവധിയാണെന്നും എടിഎമ്മുകളില്‍ പണത്തിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഉൾ:പ്പടെ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇത് ആളുകൾക്കിടയിൽ വലിയ ആശങ്കക്ക് ഇടയാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article