വി ഐ പി കുറ്റവാളികൾക്കായി സുഖസൌകര്യങ്ങൾ; രാജ്യത്ത് ആധുനിക ജയിൽ ഒരുങ്ങുന്നു !

വെള്ളി, 31 ഓഗസ്റ്റ് 2018 (16:44 IST)
മുംബൈ: വി ഐ പി കുറ്റവാളികൾക്കായി രാജ്യത്ത് ആധുനിക ജയിൽ മുറികൾ സജ്ജീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മുംബൈ ആർദർ റോഡ് ജയിലിലാവും ആദ്യഘട്ടത്തിൽ അത്യാധുനിക സൌകര്യങ്ങളോടുകൂടിയുള്ള പ്രത്യേക ജയിൽ മുറികൾ സജ്ജീകരിക്കുക എന്നാണ് സൂചന. 
 
ജയിൽ വളപ്പിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ശേഷം പ്രത്യേകം പ്രത്യേകം സെല്ലുകളായി എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിക്കുന്ന തരത്തിലാവും ആധുനിക ജയിൽ മുറികൾ നിർമ്മിക്കുക. യൂറോപ്യൻ ശൈലിയിലുള്ള ശുചിമുറിയും വാഷ് ബേസിനും ജയിൽ മുറിയോട് ചേർന്നു തന്നെയുണ്ടാകും.
 
രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടികൾ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ അടക്കമുള്ളവർ ഇന്ത്യൻ ജയിലുകൾ സുരക്ഷിതമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യത്തേക്ക് മടങ്ങി വരാതിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക ജയിൽ മുറികൾ പണിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍