മുന്നണി മര്യാദയ്‌ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേതാക്കള്‍ സംസാരിക്കുകയും ചെയ്തു.
ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യുഡിഎഫ് യോഗം ഉടന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബാലകൃഷ്ണപിള്ളയുടെ നിക്കത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി.
അതേസമയം, കേരള കോണ്‍ഗ്രസ് (എം) നീക്കത്തിനെ ബാലകൃഷ്ണപിള്ള തള്ളിക്കളഞ്ഞു. തന്റെ മാര്‍ഗം കണ്ടെത്താന്‍ തനിക്ക് അറിയാമെന്നും, അതിനാല്‍ യുഡിഎഫില്‍ നിന്ന് പുറത്താക്കുമെന്ന പേടി ഇല്ലെന്നും പിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലുകളോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചില്ല. പിന്നീട് ആ വിഷയത്തെ കുറിച്ച് പ്രതികരിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബാലകൃഷ്ണപിള്ളക്കെതിരെ യുഡിഎഫ് തിരിഞ്ഞതോടെ ഗണേഷ് കുമാറും രംഗത്ത് എത്തി. മന്ത്രിസഭയിലെ ചിലര്‍ അഴിമതി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ബാലകൃഷ്ണപിള്ള സംസാരിക്കുന്ന സമയത്ത് താനും കൂടെ ഉണ്ടായിരുന്നതായും. ഒക്ടോബര്‍മാസം അവസാനം രാത്രി പത്ത് മണിക്കുശേഷം ക്ലിഫ്ഹൗസില്‍ വെച്ചാണ് കണ്ടതെന്നും, സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാളെ നടക്കാനിരുന്ന പാലക്കാട് നടക്കേണ്ട ഉപസമിതിയോഗം മാറ്റിവച്ചു. തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്ന ഉപസമിതിയുടെ യോഗമാണ് മാറ്റിയത്. ബാലകൃഷ്ണപിള്ളയാണ് സമിതിയുടെ അധ്യക്ഷന്‍. പിള്ളയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് യോഗം മാറ്റിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.