കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയും മകന്‍ കെ ബി ഗണേശ് കുമാറും ഇടതുപക്ഷത്തേക്കെന്ന് സൂചന. തങ്ങള്‍ ഇടതുപക്ഷത്തേക്കെന്ന് സൂചന നല്‍കി പിള്ളയും മകനും എംഎല്‍എയുമായ ഗണേഷ്കുമാറും ജഡ്‌ജിമാര്‍ക്കെതിരായ 'ശുംഭന്‍' പ്രയോഗത്തെ തുടര്‍ന്ന് തടവിലായ സിപിഎം സംസ്‌ഥാന സമിതി അംഗം എം.വി ജയരാജനെ ജയിയിലെത്തി സന്ദര്‍ശിച്ചു. ഉച്ചയോടെയായിരുന്നു ഇരുവരും പൂജപ്പുര ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചത്.