വിവാഹമോചന വാര്‍ത്ത ശരിയാണ്: ബാല

Webdunia
ശനി, 13 ജൂണ്‍ 2015 (11:59 IST)
വിവാഹമോചന വാര്‍ത്ത ശരിവെച്ച് നടന്‍ ബാല. ഒരു പ്രമുഖ മലയാളം മാധ്യമത്തോട് താന്‍ വിവാഹ മോചിതനാകാന്‍ പോകുന്നുവെന്ന കാര്യം ബാല വെളിപ്പെടുത്തിയത്. ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് അമൃത രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തില്‍ ആരെയും  കുറ്റപ്പെടുത്തുന്നില്ലെന്നും അതിന്‍റെ കാരണങ്ങളും പറയാനാകില്ലെന്നും ബാല പറഞ്ഞു.  ഈ ലോകത്ത് മകളാണ് തനിക്കെല്ലാം അവള്‍ക്കു വേണ്ടിയാകും ഇനിയുള്ള ജീവിതം ബാല പറഞ്ഞു. ഈ മാസം അവസാനത്തോടെ വിവാഹമോചനടപടികളുമായി നീങ്ങുമെന്നും ബാല പറഞ്ഞു.
 2010ല്‍ ആയിരുന്നു ബാലയുടെയും അമൃതയുടെയും വിവാഹം ഇവര്‍ക്ക് മൂന്ന് വയസ് പ്രായമുള്ള അവന്തിക എന്ന മകളും ഉണ്ട്.