മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജെയ്‌സണ്‍ സി കൂപ്പറിനും അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍കൂട്ടി അനുവാദമില്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് പോലീസിന് കൈമാറണം എന്നീ ഉപാധികളോടെയാണ് ജാമ്യമനുവദിച്ചിരിക്കുന്നത്.