എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി രാമചന്ദ്രനെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു.
വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. പടക്കക്കട ഉടമയില്‍ നിന്നും കാക്കനാട്ടെ ഫഌറ്റില്‍ നിന്നും ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ മൂന്ന് ദിവസമായി വിജിലന്‍സ് നിരീക്ഷിച്ച് വരികയായിരുന്നു.