ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി. ശാസ്ത്രനിഷ്ഠവും യുക്തിഭദ്രവുമായ രീതിയില്‍ ചികിത്സയെ ജനമധ്യത്തില്‍ അവതരിപ്പിച്ചു. ചികിത്സയെ ജീവിതകാലം മുഴുവന്‍ ആത്മാര്‍ത്ഥവും, സത്യസന്ധവുമായ തപസാക്കി മാറ്റി. തന്മൂലം ആയുര്‍വേദ ചികിത്സ കൂടുതല്‍ ജനപ്രിയമായി. അങ്ങനെ ജനസമ്മതി ആര്‍ജിച്ച വൈദ്യശാസ്ത്ര ശാഖയായി തീരുകയും ചെയ്തു.