നഴ്‌സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ മോഷ്‌ടിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ നീക്കം പൊളിഞ്ഞു - മറ്റൊരു ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി

തിങ്കള്‍, 20 മെയ് 2019 (14:53 IST)
ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്‌ച രാത്രി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

അബ്ദുറഹ്മാൻ ഫാരിഅ് എന്നയാളുടെ പെൺകുഞ്ഞ് നൂർ അൽ ഫാരിഇനെ അൽനഹ്ദയിനെയാണ് 36 മണിക്കൂറിനകം മറ്റൊരു ആശുപത്രിൽ നിന്നും പൊലീസ് കണ്ടെത്തിയത്.

രാത്രി പത്തരയോടെ നഴ്സിന്റെ വേഷമണിഞ്ഞ് എത്തിയ യുവതിയാണ് കുട്ടിയെ തട്ടിയെടുത്തത്. പ്രസവ വാർഡിലെത്തിയ ഇവര്‍ കുഞ്ഞിന്റെ മാതാവിനോട് സംസാരിക്കുകയും ഡോക്ടറെ കാണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് കുട്ടിയെ എടുത്ത് കൊണ്ടു പോകുകയുമായിരുന്നു.

ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്ട്രച്ചറിലാണു കുഞ്ഞിനെ ഇവര്‍ മുറിയില്‍ നിന്നും പുറത്ത് എത്തിച്ചത്. തുടര്‍ന്ന് പുറത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കാത്തു നിന്നവര്‍ക്ക് കുട്ടിയെ കൈമാറി. ഇതിനു ശേഷം സ്‌ത്രി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

കുഞ്ഞിനെ കാണാതായതോടെ ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മറ്റൊരു ആശുപത്രിയില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.
പിടിക്കപ്പെടുമെന്ന തോന്നല്‍ മൂലം സംഘം കുഞ്ഞിനെ ഈ ആശുപത്രിയില്‍ ഉപേക്ഷിച്ചതാകാം എന്നാന്‍ പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍