എടിഎം കവര്‍ച്ചാ ശ്രമം: ഇരുപതുകാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (18:40 IST)
സ്‌റേറ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ .ടി.എം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇരുപതുകാരന്‍ അറസ്റ്റില്‍. കൊല്ലം നല്ലില സ്വദേശി ആദര്‍ശ് ആണ് പിടിയിലായത്.  
 
തുടര്‍ച്ചയായി മൂന്നു ദിവസങ്ങളായി ഇയാളും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് കുണ്ടറ - കൊല്ലം റൂട്ടിലുള്ള എ.ടി.എമുകള്‍ നിരീക്ഷിച്ച ശേഷമാണ്. ഇരുപത്തൊന്നിനു രാത്രി പതിനൊന്നു മണിയോടെ കരിക്കോട്ടുള്ള എസ് .ബി.ഐ യുടെ എ .ടി.എം കവര്‍ച്ച നടത്താണ് ശ്രമിച്ചു പിടിയിലായത്. ഹെല്‍മറ്റും കൂളിങ് ഗ്‌ളാസ്സും റെയിന്‍ കോട്ടും ധരിച്ച് എത്തിയ ശേഷം ആദ്യം എ .ടി.എം നു മുന്നിലെ ക്യാമറ നശിപ്പിച്ചു. പിന്നീട് അകത്ത് കടന്ന ശേഷം അകത്തെ ക്യാമറയ്ക്കുമുന്നിലും ഒരു വസ്തു സ്‌പ്രേ ചെയ്തു.
 
തുടര്‍ന്ന് കമ്പിപ്പാര, ചുറ്റിക എന്നിവ ഉപയോഗിച്ച് എ .ടി.എം ന്റെ മുന്‍ വശം തകര്‍ത്തു. എന്നാല്‍ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതിനിടെ ഒരു കാര്‍ വരുന്നത് കണ്ട്  ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. അടുത്ത ദിവസം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവ ദിവസം കുണ്ടറ കൊല്ലം റൂട്ടില്‍ നിശ്ചിത സമയത്ത് വിവിധ സിസിടിവി ക്യാമറകളില്‍ കണ്ട സംശയം തോന്നിയ ഇരുപതു പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശ് പിടിയിലായത്. ഇയാളെ നാളിലായിലുള്ള വീട്ടില്‍ നിന്നാണ് പിടിച്ചത്. കൂട്ടാളികളെ ഉടന്‍ വലയിലാക്കുമെന്നാണ് സൂചന. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍