എ ടി എം തട്ടിപ്പ്: ആനന്ദബോസ് ഐ എ എസിനും 3 ലക്ഷം നഷ്ടമായി

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:41 IST)
ഉദ്യോഗപ്രമുഖന്മാരില്‍ ഒരാളായ പ്രസിദ്ധനായ ആനന്ദബോസ് ഐ എ എസ് നും എ ടി എം തട്ടിപ്പിലൂടെ മൂന്നു ലക്ഷം രൂപ നഷ്ടമായി. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിനു പോയ മകനു വേണ്ടി നിക്ഷേപിച്ച മൂന്നര ലക്ഷം രൂപയില്‍ 3 ലക്ഷമാണു അമേരിക്കയിലെ വിവിധ എ ടി  എമ്മുകളില്‍ നിന്ന് തട്ടിപ്പുകാര്‍ പിന്‍വലിച്ചത്. ഫെഡറല്‍ ബാങ്കിന്‍റെ ന്യൂഡല്‍ഹിയിലെ വെസ്റ്റേണ്‍ ബ്രാഞ്ച് ശാഖയിലെ അക്കൌണ്ടിലാണു ആനന്ദബോസ് പണം നിക്ഷേപിച്ചിരുന്നത്. 
 
ആനന്ദബോസിന്‍റെ മകന്‍ ആനന്ദ് വസ്ദേവ് ബോസ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണു അക്കൌണ്ടില്‍ ആവശ്യത്തിനു പണമില്ലെന്ന് ബോധ്യപ്പെട്ടത്. തട്ടിപ്പ് മനസിലായതിനെ തുടര്‍ന്ന് അധികാരികളെ ബന്ധപ്പെട്ടപ്പോള്‍ ബാക്കി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനകം ബാക്കി പണവും തട്ടിപ്പുകാര്‍ എടുത്തിരുന്നു.  
 
രണ്ട് ദിവസം മുമ്പ്  മഞ്ചേരി വള്ളുവമ്പ്രം ഹാപ്പി കമ്മ്യൂണിക്കേഷന്‍സ് ഉടമ പാലക്കപ്പള്ളിയാലില്‍ മുഹമ്മദ് സാദിഖ് അലിയുടെ പണവും നഷ്ടപ്പെട്ടിരുന്നു.  നാലു തവണയായി രണ്ട് ലക്ഷത്തോളം രൂപയാണു എ.റ്റി.എം വഴി അബുദാബിയിലെ ഒരു എ.റ്റി.എമ്മില്‍ നിന്നു നഷ്ടപ്പെട്ടത്. 

വെബ്ദുനിയ വായിക്കുക