അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
വ്യാഴം, 2 ജൂലൈ 2015 (12:43 IST)
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാഠപുസ്‌തക വിതരണത്തിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയെങ്കിലും അനുവദിച്ചില്ല.
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ ബഹളം വെച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ ബഹളത്തിലായതിനെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇതിനിടെ, എക്സൈസ് ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി.
പാഠപുസ്തക വിതരണം ജൂലൈ 20ന് പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് മറുപടി നല്‍കി. 30 ലക്ഷം പുസ്തകങ്ങള്‍ കൂടിയേ ഇനി അച്ചടിക്കാന്‍ ബാക്കിയുള്ളു എന്നും മന്ത്രി വിശദീകരണം നല്‍കി.