തിരുവനന്തപുരം ഇടതിനൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍; നേമത്ത് തീപാറും പോരാട്ടം

വെള്ളി, 30 ഏപ്രില്‍ 2021 (18:42 IST)
തിരുവനന്തപുരത്തെ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് ആധിപത്യം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. ആകെയുള്ള 14 സീറ്റില്‍ 10 മുതല്‍ 11 സീറ്റ് വരെ എല്‍ഡിഎഫ് നേടിയേക്കാം. യുഡിഎഫ് നേടുക രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ മാത്രം. നേമത്ത് എന്‍ഡിഎയും യുഡിഎഫും തമ്മില്‍ കടുത്ത മത്സരം പ്രവചിക്കുന്നു. തിരുവനന്തപുരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തും. കോവളത്തും അരുവിക്കരയിലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ പോരാട്ടം നടന്നേക്കാം. കഴക്കൂട്ടത്ത് എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് സര്‍വെ പ്രവചിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പ്രവചനം.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍