അരുവിക്കര: പ്രചാരണം നയിക്കാന്‍ ആന്റണി ഇന്നെത്തും

ശനി, 6 ജൂണ്‍ 2015 (07:50 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണം നയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ഇന്ന് എത്തും. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി, വിഎസ് ശിവകുമാര്‍, ഷിബു ബേബി ജോണ്‍, കെപി. മോഹനന്‍, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
 
രാവിലെ 10ന് ഐക്യജനാധിപത്യ മുന്നണി അരുവിക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആര്യനാട് വികെ  ഓഡിറ്റോറിയത്തില്‍ എകെ ആന്റണി ഉദ്ഘാടനം ചെയ്യും.
 

വെബ്ദുനിയ വായിക്കുക