സിനിമയ്‌ക്കാണ് പ്രഥമ പരിഗണന; പ്രചാരണത്തിന്‌ ഇറങ്ങണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും: സുരേഷ്‌ ഗോപി

Webdunia
വെള്ളി, 29 മെയ് 2015 (14:17 IST)
ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന അരുവിക്കര മണ്ഡലത്തില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിന്‌ താന്‍ ഇറങ്ങണോ എന്ന കാര്യം തീരുമാനിക്കുന്നത്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്ന്‌ സുരേഷ്‌ ഗോപി. പ്രചരണം നടത്തുന്നതിനേക്കാള്‍ പ്രധാനം സിനിമയാണ്. അരുവിക്കരയിലെ കാര്യം തീരുമാനിക്കുന്നത്‌  ജനമാണെന്നും സിനിമയ്‌ക്ക് ഒരു ദേശീയനയം ഉണ്ടാക്കുക എന്നതാണ്‌ തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
 
അരുവിക്കര മണ്ഡലത്തില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിന്‌ ഇറങ്ങുമോ എന്ന ചോദ്യം പ്രസക്‌തമല്ല. ഞാൻ ജനിക്കും മുമ്പുള്ള  പാർട്ടിയാണ് ബിജെപി. ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (എന്‍എഫ്‌ഡിസി) ചെയര്‍മാന്‍ എന്ന നിലയില്‍ ചില പ്രോട്ടോക്കോളുകളൊക്കെ നോക്കിയേ പ്രവര്‍ത്തിക്കാനാകൂ എന്നും സുരേഷ്‌ ഗോപി പറഞ്ഞു.