അരുവിക്കര മണ്ഡലത്തില്‍ 25 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് റിപ്പോര്‍ട്ട് കൈമാറിയത്. സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ചെലവ് കൈമാറാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സിറ്റിങ്ങും ഇന്ന് നടക്കുകയാണ്.
പ്രചാരണത്തിന് ആവേശം പകര്‍ന്ന് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ഇന്ന് പൊതുയോഗങ്ങളില്‍ സംസാരിക്കും. വിഎം സുധീരനും രമേശ് ചെന്നിത്തലയും യുഡിഎഫിനായി കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ വാഹനപര്യടനവും ഇന്ന് തുടങ്ങും. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ വാഹന പര്യടനം നാളെയാണ് തുടങ്ങുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ഇനി 11 നാളുകളാണ് അവശേഷിക്കുന്നത്.