അരുവിക്കര: പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഇന്ന്

ശനി, 13 ജൂണ്‍ 2015 (08:57 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഇന്ന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലനും ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

അവസാന ദിവസമായ ബുധനാഴ്ച 13 പത്രികകളാണ് സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണം പൂര്‍ത്തയാക്കിയപ്പോള്‍ 20 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുണ്ടായിരുന്നത്. ഇടതുപക്ഷസ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ പേരിനോട് സാമ്യമുള്ള രണ്ട് അപരന്മാരും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥിന്റെ പേരിനോട് സാമ്യമുള്ള ഒരാളുമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്

വെബ്ദുനിയ വായിക്കുക