അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചു; സൌദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (16:13 IST)
അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച മലയാളി യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശിയായ സൗദി സൈബര്‍ സെല്ലിന്റെ പിടിയിലായത്. യുവാവിന്റെ പേരിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി നിരന്തരം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ ഹാജരാക്കാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെടുകയായിരുന്നു.  

പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുകയും വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതതെന്നാണ് ആരോപണം. എന്നാല്‍ കണക്ഷന്‍ തന്റെ പേരിലാണെങ്കിലും മുറിയില്‍ തനിക്കൊപ്പം മറ്റ് നാലുപേര്‍ കൂടിയുണ്ടെന്നും അവരാകാം അശ്ലീല വീഡിയോകള്‍ സന്ദര്‍ശിച്ചിരുന്നതെന്നുമാണ് പിടിയിലായ യുവാവ് പറയുന്നത്.