ഓട്ടോ ഡ്രൈവറെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

വ്യാഴം, 16 ജൂലൈ 2015 (17:20 IST)
ഓട്ടോ ഡ്രൈവറെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍‍. ഉമേഷ് പ്രസാദ് എന്ന 41കാരനായ ഓട്ടോ ഡ്രൈവറാണ് 32കാരിയായ രേണു ലാല്‍വാനി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു ആരോപിച്ച് പോലീസില്‍  പരാതി നല്‍കിയത്.

ഡല്‍ഹിയിലെ സാകേതില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെയുള്ള അര്‍ജുന്‍ നഗറിലേക്ക് ഓട്ടോ വിളിച്ച യുവതി അര്‍ജുന്‍ നഗറില്‍ എത്തിയശേഷം കാശു നല്‍കാനായി ഡ്രൈവറെ സ്വന്തം ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി കതകടക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെ  ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു.

എന്നാല്‍ ഇതിന് വിസമ്മതിച്ച ഡ്രൈവര്‍ക്ക് യുവതി മദ്യം നല്‍കി. എന്നാല്‍ ഇയാള്‍ ഇതു കുടിക്കാതിരുന്നപ്പോള്‍ ബലം പ്രയോഗിച്ച് ഡ്രൈവറുടെ വസ്ത്രങ്ങള്‍ കീറുകയും ലൈംഗിക ബന്ധം നടത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന യുവതി ഈ രംഗമെല്ലാം ക്യാമറയില്‍ പകര്‍ത്തി. ഡ്രൈവര്‍ പിന്നീട്  ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ കൂട്ടുകാരിയായ താന്‍സാനിയന്‍ സ്വദേശി ശ്രമിച്ചിരുന്നു ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണ്. യുവതിയുടെ ഫ്‌ലാറ്റില്‍നിന്ന് നാല് ഓട്ടോ ബാഡ്ജുകളും, ഡ്രൈവിംഗ് ലൈസന്‍സുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക