ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; നാലുസൈനികര്‍ക്ക് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 നവം‌ബര്‍ 2023 (08:22 IST)
ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നാലുസൈനികര്‍ക്ക് വീരമൃത്യു. രജൗരിയിലെ കാലെക്കോട്ട മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.
 
രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article