അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാർ കണ്ടെത്തി

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (17:56 IST)
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജ്ജുൻ ആയങ്കി കരിപ്പൂർ സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറ് കണ്ടെത്തി. പരിയാരം സ്റ്റേഷൻ പരിധിയിലെ പറമ്പിൽ നിന്നാണ് ചുവന്ന സ്വിഫ്‌റ്റ് കാർ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് കാർ കണ്ടെത്തിയത്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
 
രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് തേടി നടന്ന തെളിവാണ് ഈ കാർ. മൂന്ന് ദിവസം മുൻപ് അഴീക്കൽ പോർട്ടിന് സമീപം ഈ കാർ കണ്ടെങ്കിലും പിന്നീട് കാണാതായി. ഈ കാറാണ് പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തെ കുന്നിൻ മുകളില്‍ കണ്ടെത്തിയത്. 
 
ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിന്റേതാണ് കാര്‍. ഈ കാറാണ് അര്‍ജുന്‍ ആയങ്കി കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അർജ്ജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന്  സിപിഎം അംഗം സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയിരുന്നു. സ്വർണ്ണക്കടത്തുകാരുമായുള്ള സജീഷിന്റെ ബന്ധം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണ് നടപടി. നേരത്തെ ഡി‌വൈഎഫ്ഐ‌യും സജേഷിനെതിരെ നടപടി എടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article