അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. മുല്ലക്കുടിയിലാണ് ആന ഇപ്പോൾ ഉള്ളത്. രണ്ടുദിവസങ്ങളായി അതിർത്തി കടന്ന് അരിക്കൊമ്പൻ പോയിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
നേരത്തെ ആനയെ തുറന്നു വിടാൻ തീരുമാനിച്ചത് മുല്ലക്കുടിയിലായിരുന്നു.മേധക്കാനത്ത് ആയിരുന്നു അരിക്കൊമ്പനെ ഒടുവിൽ തുറന്നുവിട്ടത്.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വന അതിർത്തിയിൽ ചുറ്റിക്കയായിരുന്നു ഒരാഴ്ചവനൃതിയിൽയായി ആന. രണ്ടു കിലോമീറ്റർ ഓളം ഉള്ളിലേക്ക് കേരള വനം മേഖലയിൽ എത്തിയ ആന പിന്നീട് തമിഴ്‌നാട് മേഖലയിലേക്ക് സഞ്ചരിക്കുകയായിരുന്നു.ദിവസേന 7 മുതൽ 8 കിലോമീറ്റർ വരെ അരിക്കൊമ്പൻ സഞ്ചരിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതൽ പെരിയാർ കടുവ സങ്കേതത്തിൽ തന്നെയാണ് ആന ഉള്ളത്.മുല്ലക്കുടിയിലാണ് നിലവിൽ അരികൊമ്പൻ ഉള്ളത്.