അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 മെയ് 2023 (10:40 IST)
അരികൊമ്പന്‍ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം. കൂതനച്ചിയാര്‍ വനാതിര്‍ത്തിയിലുള്ള ജനവാസ മേഖലയ്ക്ക് അടുത്താണ് നിലവില്‍ അരികൊമ്പന്‍ ഉള്ളത്. ജനവാസ മേഖലയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ എത്തി എന്നാണ് വിവരം. നിലവില്‍ ആന നില്‍ക്കുന്ന പ്രദേശത്തേക്ക് ആളുകള്‍ പോകുന്നതിന് നിയന്ത്രണമുണ്ട്. കൃഷി മേഖലയാണ് ഈ പ്രദേശം. ജോലി ചെയ്യുന്ന തൊഴിലാളികളെയും വനം വകുപ്പും പോലീസും തടഞ്ഞിട്ടുണ്ട്.
 
ആന ജനാസ മേഖലയിലേക്ക് കടക്കുന്ന സാഹചര്യമുണ്ടായാല്‍ മയക്കുടി വയ്ക്കാമെന്ന തീരുമാനത്തിലാണ് തമിഴ്‌നാട് വനം വകുപ്പ്. 150 അംഗ വനപാലക സംഘമാണ് പ്രദേശത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article