ആറന്മുള നിർദ്ദിഷ്ട വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താൻ പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുമതി നൽകി. വിമാനത്താവളത്തിനായി വീണ്ടും പാരിസ്ഥിതിക പഠനം നടത്താനും ജനഹിത പരിശോധന നടത്താനും. കോഴിത്തോടിന്റെ ഒഴുക്ക് ഉറപ്പാക്കും വിധം റണ്‍വേയുടെ ഘടന മാറ്റണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
കോഴിത്തോടിന് കുറുകെ റണ്‍വെ നിര്‍മ്മിക്കാനാണ് നിലവിലെ തീരുമാനം. തോട്ടിലെ നീരൊഴുക്കിനെ ബാധിക്കാത്ത രീതിയില്‍ റണ്‍വെയുടെ ഘടന മാറ്റണം. വിമാനത്താവള പദ്ധതിയോടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായം അറിയണം. ഈ വക കാര്യങ്ങളെ അവലംബിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനായാണ് അനുമതി നല്‍കിയത്. വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് നല്‍കിയ വിശദീകരണങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയത്.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി ജൂണ്‍ 24ന് ചേര്‍ന്ന യോഗത്തിലാണ് ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതി ആഘാത പഠനം നടത്താന്‍ വീണ്ടും അനുമതി നല്‍കിയത്. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നൽകിയത് കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു