നായ്ക്കളെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി വീണ്ടുമെത്തി, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ, പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്

ശനി, 15 ഫെബ്രുവരി 2020 (20:16 IST)
തുറവൂർ: ആലപ്പുഴ നിണ്ടകരയിൽ നായ്ക്കളെ ക്രുരമായി വെട്ടി കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിയനാവാതെ പൊലീസ്. വെള്ളിയാഴ്ച അർധരാത്രിയോടെ അക്രമിയെ വീണ്ടും കണ്ടു എന്ന് നീണ്ടകര സ്വദേശിനിയായ സ്ത്രീ മൊഴി നൽകി. കഴിഞ്ഞ തവണ നായ്ക്കൾ കൊല്ലപ്പെട്ട വീടുകൾക്ക് ഒരു കിലോമീറ്റർ മാറിയാണ് ഇത്തവണ അക്രമിയെ കണ്ടത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് ഇപ്പോൾ പ്രദേശവാസികൾ.
 
പ്രദേശമാകെ വളഞ്ഞ് പൊലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന്. കുത്തിയതോട് സ്റ്റേഷനിൽനിന്നും കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തി പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാരെ ഉൾപ്പെടുത്തിയുള്ള സ്ക്വാഡ് പ്രവർത്തനവും ഇതിനോടൊപ്പം തന്നെ നടക്കുന്നുണ്ട്.
 
രണ്ടാഴ്ചകളോളമായി വളർത്തു നായ്ക്കൾക്കെതിരെ അജ്ഞാതന്റെ ആക്രമണം തുടങ്ങിയിട്ട്. ആദ്യം വിഷം നൽകിയാണ് നായ്ക്കളെ കൊലപ്പെടുത്തിയത്. പീന്നീട് 10നും 13നും ഇടയിലാണ് വടിവാൾ ഉപയോഗിച്ച് വളർത്തു നായ്ക്കളെ വെട്ടി കൊലപ്പെടുത്തിയത്. നായ്ക്കളെ കൊലപ്പെടുത്തുന്നതിന് മുൻപ് വീടുകളുടെ ജനാലകളിൽ മുട്ടിയും കല്ലെറിഞ്ഞും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. രണ്ട് തവണ അജ്ഞാതനെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍