ശബരിമല പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ല: ആനി രാജ

ശ്രീനു എസ്

ശനി, 27 മാര്‍ച്ച് 2021 (20:22 IST)
ശബരിമല പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സിപി ഐ നേതാവ് ആനി രാജ പറഞ്ഞു. ആലുവ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ആനി രാജ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ലിംഗസമത്വവുമായി ബന്ധപ്പെട്ടകാര്യമാണെന്നും അത് മതങ്ങളിലായാലും രാഷ്ട്രീയ പാര്‍ട്ടികളിലായാലും വേണമെന്നും അവര്‍ പറഞ്ഞു.
 
ഒരുമന്ത്രി അഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ നിലപാടാകില്ലെന്ന് അവര്‍ വ്യക്തമാക്കി. നേരത്തേ വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍