‘മിനുങ്ങും മിന്നാമിനുങ്ങേ, മിന്നി മിന്നി തേടുന്നതാരേ‘ വിവാഹ നാളിൽ ആൻലിയ തനിക്കൊപ്പം പടിയ പാട്ട് പങ്കുവച്ച് പിതാവ് ഹൈജെനിസ്

Webdunia
വെള്ളി, 25 ജനുവരി 2019 (10:01 IST)
ആൻലിയയുടെ മരണത്തിക്കുറിച്ച് ഇപ്പോഴും ദുരൂഹത പരക്കുകയാണ്. തന്റെ മകളുടേത് കൊലപാതകമാണ് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പിതാവ് ഹൈജിനെസ്. അച്ഛന്റെ പ്രിയപുത്രിയായിരുന്നു ആൻലിയ. ആൻലിയക്കും ഏറ്റവും അടുപ്പം അച്ഛൻ ഹൈജെനിസിനോട് തന്നെയായിരുന്നു. 
 
വിവാഹനാളിൽ മകൾ തനിക്കോപ്പം പാടിയ പാട്ടിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഹൈജെനിസ്. ദൃശ്യത്തിൽ ഭർത്താവ് ജെസ്റ്റിനെയും കാണാം. അച്ഛനും മകളും തമ്മിലുള്ള ബന്ധം പറയുന്ന മിനിങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടാണ് വിവാഹദിവസം ആൻലിയ അച്ഛനൊപ്പം പാടിയിരുന്നത്. വിദേശത്തായിരുന്ന ഹൈജെനിസ്. മകൾക്ക് നീതി ലഭിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് നിയമപോരാട്ടത്തിലാണ് ഇപ്പോൾ. 
 
താൻ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ച് സ്വന്തം കൈപ്പടയിൽ ആൻലിയ എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്പോൾ ഭർത്താവ് ജെസ്റ്റിനും കുടുംബത്തിനുമെതിരെ സംസാരിക്കുന്ന തെളിവായി മാറുകയാണ്. മരിക്കുന്നതിന് തൊട്ടുമുൻപ് ആൻലിയ സഹോദരനയച്ച സന്ദേശത്തിലും ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. മകൾക്ക് നീതി ലഭിക്കാനായി ഏതറ്റംവരെയും പോകാൻ തയ്യാറെടുക്കുകയാണ് ഹൈജെനിസ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article