ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് പിണറായിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍. ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക എന്ന ചോദ്യമടക്കം ഉയര്‍ന്നു. കടുത്ത ഭാഷയിലാണ് പല കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വന്നു പോയിട്ടും ജിഷ്ണുവിന്റെ വീടൊന്ന് സന്ദര്‍ശിക്കാന്‍ എന്തായിരുന്നു താങ്കള്‍ക്ക് തടസ്സമെന്നും ചോദ്യമുണ്ട്.