അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (19:18 IST)
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു മൂന്ന് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്.
 
അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയത്. മീന്‍പിടിത്തം കഴിഞ്ഞു ഇവര്‍ തീരത്തോട് അടുക്കുമ്പോള്‍ ശക്തമായ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. മറ്റു രണ്ട് പേര് നീന്തിരക്ഷപ്പെട്ടു. മരിച്ച മൂവരുടെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article