പഴകിയ മത്സ്യം വിൽക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ബുധന്‍, 15 ഏപ്രില്‍ 2020 (19:52 IST)
സംസ്ഥാനത്ത് വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പ്‌വരുത്താൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജേ മേഴ്‌സിക്കുട്ടിയമ്മ.ആദ്യഘട്ടത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും വീണ്ടും പിടികൂടുകയാണെങ്കില്‍ മൂന്ന് ലക്ഷവും മൂന്നാം ഘട്ടത്തിൽ അഞ്ച് ലക്ഷവും വരെ പിഴ ഈടാക്കുന്ന തരത്തിലായിരിക്കും നിയമനിർമാണമെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം മത്സ്യലേലങ്ങൾ ഒഴിവാക്കില്ല. പകരം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും.മത്സ്യത്തൊഴിലാളികള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള 2000 രൂപ ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മത്സ്യബന്ധനത്തിനുള്ള ചെറിയ ബോട്ടുകളുടെ കാര്യത്തില്‍ ഏപ്രില്‍ 20ന് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍