തമ്മിൽ ചുറ്റിപ്പിണയുന്നതിനിടെ ഞെരിഞ്ഞമർന്ന് തിരുവനന്തപുരം മൃഗശാലയിലെ ആനക്കോണ്ടകളിലൊന്ന് ചത്തു

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (10:33 IST)
തിരുവനന്തപുരം മൃഗശാലയിൽ അനാക്കോണ്ടകളില്‍ ഒന്ന് ചത്തു. തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നതാണ് ഒന്‍പത് വയസുള്ള അനാക്കോണ്ടയുടെ ജീവന്‍ നഷ്ടപ്പെട്ടത്. ശ്രീലങ്കയിലുള്ള ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്.
 
ജീവൻ നഷ്ടമായ അനാക്കോണ്ടയെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്റ്റഫ് ചെയ്ത് തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ‍.

അനുബന്ധ വാര്‍ത്തകള്‍

Next Article