പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളില്‍ 249 കോടിയുടെ പദ്ധതിയാണ് നടക്കുന്നത്. ഇതില്‍ കണ്ണൂര്‍ ഒഴികെയുള്ള സ്റ്റേഷനുകളിലെ പണികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. നിലവില്‍ 9 സ്റ്റേഷനുകളില്‍ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായികഴിഞ്ഞു. സ്റ്റേഷന്‍ വികസനത്തിനൊപ്പം വാണിജ്യസമുച്ചയങ്ങളും റെയില്‍വേ സ്റ്റേഷന്റെ ഭാഗമായി ഉയരും. കേരളത്തില്‍ 7 റെയില്‍വേ സ്റ്റേഷനുകളിലാകും ഇവയുണ്ടാവുക. ഇതിനായി തിരുവനന്തപുരം-497 കോടി രൂപ, കോഴിക്കോട്-472.96 കോടി,എറണാകുളം ജങ്ങ്ഷന്‍- 444.63 കോടി, കൊല്ലം-384.39 കോടി, എറണാകുളം ടൗണ്‍-226 കോടി, വര്‍ക്കല-133 കോടി അനുവദിച്ചിട്ടുണ്ട്.
മേല്‍നടപ്പാതകള്‍,എസ്‌കലേറ്റര്‍,ലിഫ്റ്റുകള്‍,പാര്‍ക്കിംഗ്,പ്ലാറ്റ്‌ഫോമുകള്‍,കൂടുതല്‍ വിശ്രമമുറികള്‍,ആധുനിക അറിയിപ്പ് സംവിധാനം,സിസിടിവി, പഴയ കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കുക എന്നതെല്ലാമാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
കേരളത്തിലെ അമൃത് പദ്ധതിയുടെ ഭാഗമായ റെയില്‍വേ സ്റ്റേഷനുകള്‍:
വടക്കാഞ്ചേരി,ഗുരുവായൂര്‍,ആലപ്പുഴ,തിരുവല്ല,ചിറയിന്‍കീഴ്,ഏറ്റുമാനൂര്‍,കായംകുളം,തൃപ്പൂണിത്തുറ,ചാലക്കുടി,ഷൊര്‍ണൂര്‍,തലശ്ശേരി,ചങ്ങനാശ്ശേരി, മാവേലിക്കര,അങ്കമാലി,നെയ്യാറ്റിന്‍കര,മാവേലിക്കര,കുറ്റിപ്പുറം,ഒറ്റപ്പാലം,തിരൂര്‍,വടകര,പയ്യന്നൂര്‍,നിലമ്പൂര്‍ റോഡ്,കണ്ണൂര്‍,കാസര്‍കോട്,മാഹി,പരപ്പനങ്ങാടി,ഫറോക്ക്,അങ്ങാടിപ്പുറം