ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നാളെ കേരളത്തിലെത്തും. ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ അമിത് ഷാ പങ്കെടുക്കും. ബിജെപിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
നാളെ ഉച്ചക്ക് ശേഷം സംസ്ഥാനഘടകത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്ന അമിത്ഷാ രാത്രി സംഘപരിവാര്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗത്തെയും അമിത്ഷാ അഭിസംബോധന ചെയ്യും.
അതേസമയം സംസ്ഥാനനേതൃത്വത്തില്‍ ഉടലെടുത്തിരിക്കുന്ന വിഭാഗീയതയാണ് അമിത്ഷാക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അമിത് ഷായെ രംഗത്തെത്തിച്ച് കേരളത്തില്‍ പാര്‍ട്ടി അണികളെ ആവേശത്തിലാക്കാനാണ് ബിജെപിയുടെ നീക്കം