കൊച്ചിയിൽ കടകൾ തുറന്ന് വ്യാപാരികൾ, തിയേറ്ററുകളിലും മാളുകളിലും തിരക്ക്

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2022 (15:12 IST)
തൊഴിലാളി സഘടനകൾ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ അഖിലേന്ത്യ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ കടകൾ തുറന്ന് കച്ചവടക്കാർ. ബ്രോഡ്‍വേയിൽ രാവിലെ പത്തു മണിയോടെ 40 ശതമാനം കടകളും തുറന്നു. പെന്റാ മേനകയിലും കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
 
‌സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു.കൊച്ചിയിലെ സിനിമാ തിയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article