മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തും, ഒ.ടി.ടി റിലീസും ഒരുമിച്ച്

കെ ആര്‍ അനൂപ്

ചൊവ്വ, 29 മാര്‍ച്ച് 2022 (14:57 IST)
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത 'ഹേ സിനാമിക' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ദുല്‍ഖറിനൊപ്പം അദിതി റാവുവും കാജള്‍ അഗര്‍വാളും ഒന്നിച്ച സിനിമ തീയേറ്ററില്‍ കാണാന്‍ കഴിയാതെ പോയ ആരാധകര്‍ കാത്തിരിക്കുകയാണ്.
 
ഏപ്രില്‍ഒന്നിന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. മാര്‍ച്ച് 3ന് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിനൊപ്പം തന്നെയാണ് ദുല്‍ഖര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ രണ്ട് ചിത്രങ്ങളും ഒ.ടി.ടിയിലെത്തുന്നതും ഒരുമിച്ച്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്ന് മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍