കേരളത്തില്‍ ആദ്യമായി സ്ത്രീക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് തിരുവനന്തപുരത്തെ 24കാരിക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (13:10 IST)
കേരളത്തില്‍ ആദ്യമായി സ്ത്രീക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് തിരുവനന്തപുരത്തെ 24കാരിക്കാണ്. നാവായിക്കുളം സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞമാസം രോഗം ബാധിച്ച് നെയ്യാറ്റിന്‍കര കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ മരിച്ചിരുന്നു.
 
അഖിലിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. കണ്ണറവിള കാവില്‍കുളത്തില്‍ കുളിച്ചവരായിരാണ് ഇവര്‍. ആരോഗ്യ വകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article