ഒടുവില്‍ അമലാ പോളും പച്ചകുത്തി; എവിടെയാണെന്ന് അറിയണോ ?
മലയാളത്തിൽ നിന്ന് തമിഴകത്തെത്തിയ നടി അമലാ പോളിലും ‘ടാറ്റു’വിനോട് പ്രേമം. നീണ്ട ആഗ്രഹത്തിനുശേഷം അമലാ ആദ്യമായി പച്ച കുത്തുകയും ചെയ്‌തു. കാൽത്തണ്ടയിലാണ് അമല പച്ച കുത്തിയിരിക്കുന്നത്. ചിത്രം ഫേസ്‌ബുക്കിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു. ഇത് തന്റെ ആദ്യ അനുഭവമാണെന്നും അമലാ പറയുന്നു.
തെന്നിന്ത്യൻ താരങ്ങൾക്കിടയില്‍ വന്‍ പ്രചാരമുള്ള രീതിയാണ് ടാറ്റൂ. എന്നാല്‍, മലയാളി താരങ്ങൾ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണതയാണ് എന്നും കണ്ടു പോന്നിരുന്നത്. വളരെക്കുറച്ചു പേര്‍ മാത്രമാണ് ടാറ്റുവിനോട് താല്‍പ്പര്യം കാണിക്കുന്നത്.