‘ബാഷയിലെ രജനിയല്ല ഞാന്‍, അതിനാല്‍ ഒറ്റയ്‌ക്ക് നില്‍ക്കാനുമാകില്ല’; എഎം ആരിഫ്

Webdunia
ബുധന്‍, 29 മെയ് 2019 (13:50 IST)
ബാഷയിലെ രജനികാന്തിനെ പോലെ പാര്‍ലമെന്റില്‍ ഒറ്റയ്‌ക്ക് നില്‍ക്കാന്‍ കഴിയിലെന്ന് നിയുക്ത എംപി എഎം ആരിഫ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കും. ഇക്കാര്യത്തില്‍  അഭിപ്രായ ഭിന്നതയില്ലാതെ യോജിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാന ഭരണം ലഭിച്ചാല്‍ ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി മറികടക്കാൻ നിയമം പാസാക്കുമെന്ന യുഡിഎഫ് വാദം ആവേശം പറച്ചിലാണ്. സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നിയമ നിർമ്മാണത്തിന് സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ല.

തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചോയെന്ന് സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തണം. സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. എൻഡിഎയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ആലപ്പുഴയിൽ വോട്ട് വർദ്ധിച്ചുവെന്നും കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ ആരിഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article