ആലുവയില്‍ രണ്ടാഴ്ച മുന്‍പ് തെരുവു നായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു; വാക്‌സിന്‍ എടുത്തിരുന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 ഏപ്രില്‍ 2024 (20:01 IST)
ആലുവയില്‍ രണ്ടാഴ്ച മുന്‍പ് തെരുവു നായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു. പത്രോസ് പോളച്ചന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.
 
തെരുവുനായയുടെ കടിയേറ്റതിനുപിന്നാലെ പേവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്സിന്‍ ഇദ്ദേഹം എടുത്തിരുന്നു. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് കടിയേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍