ദേശീയ ഗെയിംസ്: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
ബുധന്‍, 7 ജനുവരി 2015 (20:17 IST)
ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി. സ്റേഡിയങ്ങളുടെ എല്ലാം പണികള്‍ പൂര്‍ത്തിയായെന്നും ഇനി മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ ഗെയിംസ് സമയത്ത് തന്നെ നടക്കുമെന്ന് എത്ര പറഞ്ഞിട്ടും മനസിലാകാത്തവര്‍ക്ക് കളി തുടങ്ങുമ്പോള്‍ മനസിലാവും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയത്തില്‍ സുധീരന് വിയോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്ങ്ങളെല്ലാം പറഞ്ഞു തീര്‍ത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഒരുക്കങ്ങള്‍ പലതും ഇനിയും ബാക്കിയുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 31 മുതലാണ് സംസ്ഥാനം ദേശീയ ഗെയിംസിന് കേരളം സാക്ഷ്യം വഹിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.