പനി ക്ലിനിക്കുകളെല്ലാം കൊവിഡ് ക്ലിനിക്കുകളാക്കണം, ഈ മാസം കൊവിഡ് ചികിത്സ മാത്രം

Webdunia
ഞായര്‍, 9 മെയ് 2021 (17:34 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾ ഈ മാസം കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാർ നിർദേശം. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കണം. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യവകുപ്പ് അടിയന്തര നിര്‍ദ്ദേശം നല്‍കി. 
 
കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയരാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സംവിധാനങ്ങൾ ശക്തപ്പെടുത്താൻ അടിയന്തിര നിർദേശം നൽകിയത്. ഈ മാസം 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

അനുബന്ധ വാര്‍ത്തകള്‍

Next Article