ആലപ്പുഴയില്‍ കയറുംമുമ്പ് വാതില്‍ അടഞ്ഞ് സ്വകാര്യ ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (16:55 IST)
ആലപ്പുഴയില്‍ കയറുംമുമ്പ് വാതില്‍ അടഞ്ഞ് സ്വകാര്യ ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പ്ലസ്ടു വിദ്യാര്‍ത്ഥി ദേവരാജിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലേമുക്കാലിനാണ് അപകടം ഉണ്ടായത്. ബസില്‍ കയറിയ ഉടന്‍ ഓട്ടോമാറ്റിക് ഡോര്‍ അടയുകയായിരുന്നു.
 
പിന്നാലെ വിദ്യാര്‍ത്ഥി തെറിച്ച് വീഴുകയായിരുന്നു. താടിക്കും നെറ്റിക്കും ഇടതു ചെവിക്കുമാണ് പരിക്ക്. ദേവരാജിനെ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article