യുക്രൈനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി. റഷ്യ മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുക്രൈനിലേക്കും ഉള്ളിലും അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് ഒക്ടോബര്‍ 10ന് എംബസി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നത്.