സ്ഥിതി രൂക്ഷമാകുന്നു; അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം, റഷ്യയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് ലോകം

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (09:17 IST)
ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. റഷ്യയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. 
 
വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് കീവിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. യുക്രൈനിലേക്കുള്ള യാത്ര നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. യുക്രൈന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍