വെറും 17 ദിവസത്തിനുള്ളില്‍ തെരുവുനായ കടിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (08:22 IST)
വെറും 17 ദിവസത്തിനുള്ളില്‍ തെരുവുനായ കടിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362. അതേസമയം മാവേലിക്കരയില്‍ 123 പേര്‍ക്കും ആലപ്പുഴ നഗരത്തില്‍ മാത്രം 19 പേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. അതേസമയം ഹരിപ്പാട് ഈ മാസം 109 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും കടിയേറ്റിരുന്നു. 
 
കായംകുളത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന ചെട്ടികുളങ്ങര സ്വദേശി രഘുവിനാണ് തെരുവുനായയുടെ കടിയേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

Next Article